Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Southern Railway

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; പി​ന്‍​വ​ലി​ച്ച വീ​ഡി​യോ റെ​യി​ല്‍​വേ വീ​ണ്ടും പോ​സ്റ്റ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം : എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സി​ന്‍റെ ഗ​ണ​ഗീ​തം പാ​ടു​ന്ന വീ​ഡി​യോ വീ​ണ്ടും എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ പി​ൻ​വ​ലി​ച്ച വീ​ഡി​യോ​യാ​ണ് റെ​യി​ൽ​വേ വീ​ണ്ടും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഗ​ണ​ഗീ​ത​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​നം കൂ​ടി ചേ​ർ​ത്താ​ണ് പു​തി​യ പോ​സ്റ്റ്. വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എ​ക്‌​സി​ല്‍ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തെ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ‍​ർ​ശി​ച്ചു.

കു​ട്ടി​ക​ൾ അ​വ​ർ​ക്ക് ഇ​ഷ്ട്ടു​ള്ള ദേ​ശ​ഭ​ക്തി ഗാ​നം പാ​ടി​യ​താ​ണോ പ്ര​ശ്ന​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​ത്തെ മു​ഖ്യ​മ​ന്ത്രി അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​പ​ല​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ ത​ന്നെ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ഉ​ണ്ട​ല്ലോ​യെ​ന്നും രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ എ​ക്‌​സി​ൽ കു​റി​ച്ചു.

 

Latest News

Up